4/9/08

സര്‍വ്വശക്തനായ ദൈവം

ദൈവത്തെ കുറിച്ചാണ്‌ നാം സംസാരിച്ചു തുടങ്ങുന്നത്‌, അതായത്‌ അപരിചിതമായ ഒരു യാഥാര്‍ത്ഥ്യത്തെ കുറിച്ച്‌. ആന എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ സ്വാഭാവികമായി തെളിയുന്ന ഒരു രൂപമുണ്ട്‌, നമ്മുടെ മുന്നറിവുകളാല്‍ ഉളവാകുന്ന ഒരു രൂപം. പക്ഷെ ദൈവം എന്ന് പറയുമ്പോള്‍ ഇത്തരത്തില്‍ പരിചിതമായ ഒരു രൂപം നമുക്കില്ല. അതുകൊണ്ട്‌ തന്നെ മറ്റ്‌ ചില മുന്നറിവുകളിലൂടേയും, അവയെ പ്രതിനിദാനം ചെയ്യുന്ന വാക്കുകളിലൂടെയുമാണ്‌ ദൈവത്തിന്റെ ചിത്രം നമ്മില്‍ രൂപപെടുന്നത്‌. ഈ അറിവുകള്‍ക്കും ഭാഷക്കും ഒരുപാട്‌ പരിമിതിയുണ്ട്‌. ഇവ വ്യത്യസ്തമാവുന്നതിനനുസരിച്ച്‌ 'നമ്മിലെ ദൈവികരൂപം' വ്യത്യാസപെട്ടുകൊണ്ടേയിരിക്കും (ഇവിടെ ദൈവമല്ല വ്യത്യാസപ്പെടുന്നത്‌). കാരണം പരിമിതമായ മനുഷ്യഭാഷയിലൂടെ അപരിമേയനെ ചിത്രീകരിക്കുന്നതിനുള്ള പരിമിതനായ മനുഷ്യന്റെ ഒരു ശ്രമമാണിത്‌, ഒരുതരം 'ഒതുക്കിയെടുക്കല്‍'. കടലിലെ വെള്ളം കൈകുമ്പിളില്‍ കോരിയെടുത്ത്‌ ഇതാണ്‌ കടല്‍ എന്ന് പറയുന്നത്‌ പോലെയാകാം നമ്മുടെ ഭാഷയിലൂടേയും യുക്തിയിലൂടേയുമുള്ള ദൈവത്തെക്കുറിച്ചുള്ള വിവരണം.

ഒരോ വാചകവും എന്തിന്റെയെങ്കിലും ഒരു വിശദീകരണമാണ്‌. അത്‌ അതില്‍ തന്നെ പൂര്‍ണ്ണമാണെന്ന് പറയാന്‍ സാധിക്കില്ല. ഉദാഹരണത്തിന്‌, 'ഇത്‌ ഒരു വൃത്തം ആകുന്നു' എന്ന് പറയുമ്പോള്‍ അത്‌ ഒരു ചതുരമല്ല എന്ന് നാം ഉറപ്പിക്കേണ്ടതുണ്ട്‌. ഇതേ രീതിയിലുള്ള പരിമിതികള്‍ നാം ദൈവത്തെ കുറിച്ച്‌ സംസാരിക്കുമ്പോഴും ഉണ്ടാകും. ദൈവം സര്‍വ്വശക്തനാണ്‌ എന്ന് നിര്‍വചിക്കുമ്പോള്‍ മറ്റ്‌ പലതും അല്ല എന്നുകൂടിയാണ്‌ വിവരിക്കുന്നത്‌. ദൈവം തിന്മ ചെയ്യുമോ എന്ന ചോദ്യത്തിനുത്തരം 'ഇല്ല' എന്നുപറയാന്‍ ഏറെ ആലോചിക്കില്ല. അങ്ങനെയാണെങ്കില്‍, തിന്മ ചെയ്യാന്‍ കഴിയാത്ത ഒരു ദൈവം സര്‍വ്വശക്തനാകുന്നതെങ്ങനെ എന്ന മറുചോദ്യം തികച്ചും അസംബന്ധമാണല്ലോ. ദൈവം ഒരിക്കലും സൃഷ്ടപ്രപഞ്ചത്തിന്റെ ക്രമത്തെ മാറ്റിമറിക്കില്ല, അതായത്‌ ദൈവത്തിന്റെ സ്വപ്രകൃതി തന്നെ ദൈവം ചിലതൊന്നും ചെയ്യില്ല എന്ന് സൂചിപ്പിക്കുന്നു. ഇവിടെയൊന്നും ദൈവത്തിനല്ല പരിമിതി കാണേണ്ടത്‌, ദൈവത്തെ വര്‍ണ്ണിക്കുന്ന നമ്മുടെ ഭാഷക്കാണ്‌. മാത്രമല്ല, ദൈവത്തെ വര്‍ണ്ണിക്കുമ്പോള്‍ ഈ ഭാഷ എത്രത്തോളം പരിമിതമാണെന്ന് പോലും പറയാനാവില്ല. കാരണം നാം വിവരിക്കുന്ന ദൈവത്തെ ആരും പൂര്‍ണ്ണമായി അറിഞ്ഞിട്ടില്ല. ദൈവത്തെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ്‌ പരിമിതികളും വൈരുദ്ധ്യാത്മകതകളും ഉണ്ട്‌ എന്നെങ്കിലും നമുക്ക്‌ അംഗീകരിക്കാം. അതുകൊണ്ട്‌ കൂടിയാണ്‌ ദൈവം ഒരു രഹസ്യം ആണെന്ന് പറയുന്നത്‌, നമുക്ക്‌ പൂര്‍ണ്ണമായും ഉള്‍കൊള്ളാനാവാത്ത ഒരു യാഥാര്‍ത്ഥ്യം.

ദൈവം സര്‍വ്വശക്തനാണ്‌ അല്ലെങ്കില്‍ സര്‍വ്വജ്ഞനാണ്‌ എന്ന നിര്‍വചനം, ദൈവികസ്വഭാവത്തെ കൂടുതല്‍ മനസ്സിലാക്കിയെടുക്കാനാണ്‌ എന്നത്‌ നാം വിസ്മരിക്കരുത്‌. അതായത്‌ ദൈവത്തിന്റെ ശക്തി ഒന്നിനാലും പരിമിതപെട്ടിട്ടില്ലെന്നും ദൈവമാണ്‌ എല്ലാറ്റിന്റേയും സൃഷ്ടാവ്‌ എന്നും സൃഷ്ടിച്ചവയെകുറിച്ച്‌ എല്ലാം ദൈവത്തിനറിയാം എന്നുമാണ്‌ മനസ്സിലാക്കേണ്ടത്‌. മറിച്ച്‌ ദൈവത്തിന്റെ സ്ഥാനത്ത്‌ മനുഷ്യന്‍ സര്‍വ്വശക്തനും സര്‍വ്വജ്ഞനും ആയിരുന്നെങ്കില്‍ എന്തൊക്കെ ചെയ്യും എന്ന സാങ്കല്‍പിക യുക്തിയല്ല ഇവിടെ പ്രയോഗിക്കേണ്ടത്‌.

ദൈവം എല്ലാം അറിയുന്നു എന്നതിനര്‍ത്ഥം മനുഷ്യരെപോലെ ദൈവം 'ആറിഞ്ഞിരുന്നു' എന്നൊ അഥവാ ഭാവിയില്‍ 'അറിയും' എന്നല്ല വിവക്ഷിക്കുന്നത്‌. മറിച്ച്‌ ദൈവത്തിന്റെ അറിവുകള്‍ക്കും, അറിയുന്ന രീതികള്‍ക്കും മുന്‍പില്‍ യാതൊരു തടസ്സവുമില്ല എന്ന് വേണം മനസ്സിലാക്കാന്‍. ദൈവത്തിന്റേയും മനുഷ്യന്റേയും അറിയുന്ന രീതികള്‍ക്ക്‌ സ്ഥലകാല പരിമിതികള്‍ക്കുമപ്പുറം ഒരുപാട്‌ അന്തരമുണ്ടാവണം. ദൈവത്തെക്കുറിച്ച്‌ മനുഷ്യനാണ്‌ സംസാരിക്കുന്നത്‌ എന്ന അടിസ്ഥാനകാര്യം മറക്കുമ്പോഴാണ്‌ മറ്റ്‌ വൈരുദ്ധ്യാത്മകതകള്‍ തോന്നുന്നത്‌.

ദൈവത്തിന്റ സര്‍വ്വജ്ഞത്വമല്ല മനുഷ്യന്റെ പ്രവൃത്തികള്‍ക്ക്‌ കാരണമാകുന്നത്‌. അങ്ങനെ വരുമ്പോള്‍ മാത്രമാണ്‌ അവന്‌ തീരുമാന സ്വാതന്ത്ര്യം ഇല്ല എന്ന് പറയേണ്ടിവരുക. ദൈവം തന്റെ സര്‍വ്വജ്ഞത്വത്തിലൂടെ അറിയുന്നത്‌ മനുഷ്യന്റെ സ്വാതന്ത്ര്യത്തോടെയുള്ള പ്രവൃത്തി കൂടിയാണ്‌. ദൈവം മനുഷ്യന്‌ പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കി എന്നും അത്‌ തിരിച്ചെടുത്തു എന്ന് പറയുകയാണെങ്കില്‍, അത്‌ വൈരുധ്യമാണ്‌. മറിച്ച്‌ ദൈവം സര്‍വ്വശക്തനാണെന്നും മനുഷ്യന്‌ പൂര്‍ണ്ണസ്വാതന്ത്ര്യം ഉണ്ട്‌ എന്ന് പറയുന്നതില്‍ വൈരുദ്ധ്യം അനുഭവപ്പെടുന്നെങ്കില്‍, ദൈവത്തിന്റെ 'സര്‍വ്വശ്ക്തി' അല്ലെങ്കില്‍ 'അനന്തസ്നേഹം' ഇങ്ങനെയൊക്കെ ആയിരിക്കണം എന്ന് മനുഷ്യന്‍ നിര്‍വചിക്കുമ്പോഴാണ്‌. ദൈവം തന്റെ സര്‍വ്വശക്തിയാല്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചെന്നും, സൃഷ്ടികളെ അവയുടെ പൂര്‍ണ്ണത കൈവരിക്കാനായി സ്വാതന്ത്ര്യത്തോടെയുള്ള ഒരു 'തീര്‍ത്ഥാടനത്തിന്‌' അനുവദിച്ചു എന്നല്ലെ നാം മനസ്സിലാക്കേണ്ടത്‌. ഈ ദൈവികപദ്ധതിയിലുള്‍പ്പെടുന്ന ദൈവത്തിന്റെ അനന്തമായ ജ്ഞാനത്തേയും (Infinite Wisdom) നന്മയേയും (Goodness) പരിമിതനായ മനുഷ്യര്‍ക്കെങ്ങനെ കേവലയുക്തികൊണ്ട്‌ ഗ്രഹിക്കാനാവും, ചോദ്യം ചെയ്യാനാകും?

താത്വികമായി മാത്രം ദൈവത്തെ ഒരിക്കലും പൂര്‍ണ്ണമായി മനസ്സിലാക്കാനാവില്ല. അങ്ങനെ സാധ്യമാകുമായിരുന്നെങ്കില്‍ ദൈവികവെളിപാടിന്റെ ആവശ്യമില്ലായിരുന്നു. പക്ഷെ, ഒരിക്കല്‍ എല്ലാം വെളിപ്പെടുത്തപ്പെട്ടതു കൊണ്ട്‌ ഈ വെളിപാടിനെ താത്വികമായി മനസ്സിലാക്കാം. ഇതിനേയാണ്‌ ദൈവശാസ്ത്രം എന്ന് വിളിക്കുന്നത്‌. ഇനി ആരുടേയെങ്കിലും 'ദൈവം' യുക്തിയിലൂടെ അനുമാനിച്ചെടുത്തതൊ അല്ലെങ്കില്‍ 'ലുഡ്‌വിഗ്‌ ഫൊയെര്‍ബാഹിന്റെ' ദൈവത്തെ കുറിച്ചുള്ള നിര്‍വചനം പോലെ 'അറിയാന്‍ ആഗ്രഹിക്കുന്നവയുടെ പ്രത്യക്ഷീകരണവുമോ' ആയാല്‍ അതിനര്‍ത്ഥം അത്തരമൊരു ദൈവം അവന്റെ സൃഷ്ടിയാണ്‌ എന്നതാണ്‌. അതായത്‌ യഥാര്‍ത്ഥദൈവത്തെയല്ല അവര്‍ ചൂണ്ടികാണിക്കാന്‍ പരിശ്രമിക്കുന്നത്‌. ഇത്തരത്തില്‍ 'അന്തമില്ലാത്ത യുക്തിയേക്കാള്‍' എത്രയോ പൂര്‍ണ്ണമാണ്‌ ക്രിസ്തുവില്‍ ഇതള്‍വിരിഞ്ഞ യതാര്‍ത്ഥ ഈശ്വരരൂപം.

സ്നേഹിക്കുന്ന പിതാവായ ദൈവത്തേയാണ്‌ ക്രിസ്തു മനുഷ്യന്‌ വെളിപ്പെടുത്തിയത്‌. ഈ വെളിപ്പെടുത്തലില്‍ ദൈവത്തെ 'അപ്പാ' എന്നാണ്‌ വിളിച്ചത്‌, അമ്മേ എന്നല്ല. ക്രിസ്തുവിലൂടെ ഇത്‌ വെളിപ്പെടും മുന്‍പും ദൈവം പുരുഷനായിടു തന്നെയാണ്‌ ചിത്രീകരിക്കപെട്ടിട്ടുള്ളത്‌. ഇതിനു ചില ചരിത്രപരമായ കാരണങ്ങളും ഭാഷാപരമായ പരിമിതികളും ഉണ്ട്‌. പ്രപഞ്ചത്തിന്റെ സൃഷ്ടാവും ചരിത്രത്തിന്റെ നിയന്താവും ഇസ്രയേലിന്റെ നാഥനുമായ ദൈവത്തെ സര്‍വ്വാതിശയിയായി കണ്ട്‌ പുരുഷരൂപത്തില്‍ നിര്‍ദ്ദേശിക്കുക ആയിരുന്നിരിക്കണം യഹൂദരുടെ മനസ്സിന്‌ ഇണങ്ങിയ രീതി. പക്ഷെ ക്രിസ്തുവിലൂടെയുള്ള വെളിപാടില്‍ ദൈവത്തിന്റെ പുരുഷപ്രകൃതി ശരിവെയ്ക്കുന്നു. ക്രൈസ്തവവിശ്വാസം ഈ വെളിപാടില്‍ അടിസ്ത്ഥിതമാണ്‌. അതിലെ അടിസ്ഥാന സത്യങ്ങള്‍ കാലാനുസൃതമായും സാംസ്കാരികമായും സന്ധിസംഭാഷണത്തില്‍ ഏര്‍പ്പെട്ട്‌ മാറ്റാവുന്ന ഒന്നല്ല.ദൈവത്തിന്റെ പുരുഷപൃകൃതി ഇത്തരത്തിലുള്ള ഒരു അടിസ്ഥാന സത്യമാണ്‌.

അതേസമയം ദൈവം പുരുഷനാണ്‌ എന്നുള്ളത്‌ അക്ഷരാര്‍ത്ഥത്തില്‍ എടുക്കാനാവില്ല, കാരണം ദൈവത്തിന്‌ ശരീരമില്ല എന്ന വസ്തുത തന്നെ. അത്‌ മറ്റ്‌ ചില യാഥാര്‍ത്ഥ്യങ്ങളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ഒരു സ്ത്രീക്ക്‌ സ്വയം ഗര്‍ഭിണിയാവാന്‍ കഴിയാത്തതുപോലെ പ്രപഞ്ചത്തിന്‌ സ്വയം അതിന്റെ സൃഷടാവാകാനും കഴിയില്ല. ദൈവമാണ്‌ ഈ പ്രഞ്ചത്തെ സ്രഷ്ടിച്ചതെങ്കില്‍ അത്‌ എപ്രകാരമായിരുന്നു എന്ന ചോദ്യമുയരുന്നു. ഒരമ്മയില്‍ നിന്നെന്ന പോലേയാണൊ ദൈവത്തില്‍ നിന്ന് പ്രപഞ്ചം ജന്മമെടുത്തത്‌? പ്രപഞ്ചം ദൈവത്തില്‍ നിന്ന് ജന്മമെടുക്കുക അല്ലായിരുന്നു എന്നും ദൈവത്താല്‍ സൃഷ്ടിക്കപെടുകയായിരുന്നു എന്നുമാണ്‌ ദൈവത്തിന്റെ പുരുഷപ്രകൃതി കൊണ്ട്‌ ഒരു പരിധിവരെ മനസ്സിലാക്കേണ്ടത്‌. തന്മൂലം ദൈവത്തിന്റെ സൃഷ്ടികള്‍ക്കുപരിയായ, പൂര്‍ണ്ണസ്വാതന്ത്ര്യമുള്ള ദൈവത്തിന്റെ സര്‍വ്വാതിശയത്വം കൂടുതല്‍ വ്യക്തമാകുന്നു. അതേസമയം വിശുദ്ധഗ്രന്ഥത്തില്‍ ദൈവത്തിന്‌ ഒരമ്മയുടെ പ്രകൃതി ആരോപിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്‌. ശിശുവിനെ ഉദരത്തില്‍ വഹിക്കുന്ന, മടിയിലിരുത്തി ലാളിക്കുന്ന, മുലയൂട്ടുന്ന അമ്മയെപോലെയും ദൈവത്തെ പ്രവാചകന്‍ ചിത്രീകരിക്കുന്നുണ്ട്‌ (ഏശയ്യാ 49:15, 46:3, 66:13). ഇതിനര്‍ത്ഥം ദൈവം സ്ത്രീയാണെന്നല്ല, മറിച്ച്‌ ദൈവത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സ്നേഹത്തിന്റെ വാത്സല്ല്യത്തിന്റെ കരുണയുടെ മാതൃഭാവം ചിത്രീകരിക്കുന്നതിനാണ്‌.

ഇതൊക്കെ എഴുതിയാലും ചര്‍ച്ച ചെയ്താലും ദൈവം ദൈവമായി തുടരും. മനുഷ്യന്‌ ഒരിക്കലും പൂര്‍ണ്ണമായ്‌ ഗ്രഹിക്കാനാവാത്ത ഒരു രഹസ്യമായി തന്നെ. ഇതിലൂടേയൊ നേര്‍ച്ചകാഴച്ചകളിലൂടേയൊ ദൈവത്തിന്‌ യാതൊരു മാറ്റവും സംഭവിക്കില്ല. ഇതിലൂടെയല്ലാം മാറ്റം സംഭവിക്കുന്നത്‌ എനിക്കാണ്‌, ദൈവത്തെകുറിച്ചുള്ള എന്റെ തിരിച്ചറിവുകള്‍ക്കാണ്‌. ദൈവത്തിന്റെ മുന്‍പില്‍ ബുദ്ധിയുടെ അഹന്തയേക്കാള്‍ വിശ്വാസത്തിന്റെ എളിമയോടെ നില്‍ക്കുന്നവര്‍ക്കാണ്‌ ഈ രഹസ്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കാനാവുക. ചുരുങ്ങിയ പക്ഷം കടലിലെ വെള്ളം മുഴുവന്‍ എന്റെ കൈകുമ്പിളില്‍ തന്നെ ഒതുക്കണം എന്ന് ശാഠ്യം പിടിക്കാതിരിക്കാം.

*ഈ കുറിപ്പിന്‌ കാരണമായ 'ചോദ്യങ്ങള്‍' ഇവിടെ വായിക്കുക.

13 comments:

സഞ്ചാരി @ സഞ്ചാരി said...

ചോദ്യങ്ങള്‍ ഒരുപാടുണ്ടാവും എന്നറിയാം, ക്രിസ്തു എങ്ങനെ ദൈവമാകും? അതിന്റെ വിശ്വസനീയത എന്ത്‌? അങ്ങനെ ഒത്തിരി... എല്ലാറ്റിനും പരിമിതായെങ്കിലും ഉത്തരങ്ങളുമുണ്ട്‌. പക്ഷെ, ഈ ബ്ലോഗ്‌ ലളിതമായ ചില ധ്യാനചിന്തകള്‍ക്കായി മാറ്റിവച്ചിരുന്നതാണ്‌. അത്‌ തുടരാനായി ഞാനാഗ്രഹിക്കുന്നു. വിദ്യാര്‍ത്ഥി എന്ന നിലയിലെ എന്റെ സമയപരിമിതികളും ഇത്തരം വിഷയങ്ങള്‍ ക്രമാനുഗതമായി അവതരിപ്പിക്കുന്നതാണ്‌ കൂടുതല്‍ പ്രായോഗികവും എന്നതിനാല്‍, ഈ ഒരു കുറിപ്പോടു കൂടി ഇത്തരം വിഷയങ്ങളെ സംബന്ധിച്ചുള്ള പ്രതികരണശൈലിയിലുള്ള അവതരണങ്ങള്‍ ഞാന്‍ ഉപേക്ഷിക്കുകയാണ്‌. ദൈവശാസ്ത്രപരിചിന്തനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്ന സ്വര്‍ഗ്ഗീയത്തില്‍ ഈ വിഷയങ്ങള്‍ ക്രമത്തില്‍ അവതരിപ്പിക്കാന്‍ പരിശ്രമിക്കുന്നതാണ്‌.

കാപ്പിലാന്‍ said...

അവരവരുടെ വിശ്വാസങ്ങള്‍ അവരവരെ രക്ഷിക്കട്ടെ ..

ദൈവം ഇല്ലണ്ണ്‍ ബാബു പറയട്ടെ ..
ദൈവം ഉണ്ടെന്നു അങ്ങും ഞാനും വിശ്വസിക്കുകയും ദൈനം ദിന ജീവിതത്തില്‍ അറിഞ്ഞും കൊണ്ടിരിക്കുന്നു .

ബാബുവിനു അടിക്കാന്‍ അതുമാത്രമേ കണ്ടുള്ളൂ .ദൈവം നടത്തട്ടെ :)

ബാജി ഓടംവേലി said...

തുടരുക..
ആശംസകള്‍.....

സഞ്ചാരി @ സഞ്ചാരി said...

കാപ്പിലാന്‍,
'ദൈവം ഉണ്ടെന്നു നമ്മള്‍ വിശ്വസിക്കുകയും ദൈനം ദിന ജീവിതത്തില്‍ അറിഞ്ഞും കൊണ്ടിരിക്കുന്നു .'
എത്രയൊ വലിയൊരു സത്യം ആണ് താങ്കള്‍ പകുവെച്ചത്. നമ്മള്‍ എത്രയോ ഭാഗ്യവാന്മാര്‍...
ബാജി,
ഈ സ്നേഹത്തിന് നന്ദി

Appu Adyakshari said...

സഞ്ചാരീ, നല്ല കുറിപ്പ്. ദൈവം എന്ന ശക്തിയെ കാഴ്ചയിലൂടെ കണ്ടുമനസ്സിലാക്കുന്നതിനേക്കാളുപരിയായി “രുചിച്ചു” മനസ്സിലാക്കണം എന്നാണ് എനിക്കു പറയാനുള്ളത്. ഇങ്ങനെ അനുഭവിച്ചറിയുന്നവര്‍ക്ക് അത് വാക്കിനാല്‍ വര്‍ണ്ണിക്കുക അസാധ്യമാവുകയും ചെയ്യും. സ്വര്‍ഗീയം ബ്ലോഗിലൂടെ ഇതിന്റെ കൂടുതല്‍ വിശദീകരണങ്ങള്‍ പ്രതീക്ഷിക്കട്ടെ.

വിനോജ് | Vinoj said...

ദൈവത്തിന് ഒരു ആരംഭം കല്‍‌പ്പിച്ചു കൊടുക്കുന്നത്‌ എന്തിനാണ്. നമുക്ക്‌ ആരംഭം-അന്ത്യം, ഇരുട്ട്-വെളിച്ചം എന്നിങ്ങനെ ദ്വന്ദ്വങ്ങള്‍ മാത്രമേ മനസ്സില്‍ ഉറപ്പിക്കാനാകൂ. ദൈവം എന്നും ഉണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന് ഒരു ആരംഭം ഉണ്ടാകുന്നതെങ്ങിനെ ?

സഞ്ചാരി @ സഞ്ചാരി said...

പ്രിയ വിനോജ്,
ദൈവത്തിന് ആരംഭം ഉണ്ട് എന്ന് ഞാന്‍ എവിടേയും പറഞിട്ടില്ല. ഇനി ഏതെങ്കിലും വരിയിലൂടെ അങ്ങനെ വായിച്ചെടുക്കാമെങ്കില്‍ ആത് ഞാന്‍ എഴുതിയ ശൈലിയുടെ തെറ്റാണ്. ചൂണ്ടികാണിക്കുമല്ലൊ, ഞാന്‍ തിരുത്താം.

"ദൈവം എല്ലാം അറിയുന്നു എന്നതിനര്‍ത്ഥം മനുഷ്യരെപോലെ ദൈവം 'ആറിഞ്ഞിരുന്നു' എന്നൊ അഥവാ ഭാവിയില്‍ 'അറിയും' എന്നല്ല വിവക്ഷിക്കുന്നത്‌. മറിച്ച്‌ ദൈവത്തിന്റെ അറിവുകള്‍ക്കും, അറിയുന്ന രീതികള്‍ക്കും മുന്‍പില്‍ യാതൊരു തടസ്സവുമില്ല എന്ന് വേണം മനസ്സിലാക്കാന്‍." ഇവിടെ വ്യക്തമായി സൂചിപ്പിക്കുന്നത് എപ്പോഴും ആയിരിക്കുന്ന ഒരു ദൈവത്തെ ആല്ലേ?

Anonymous said...

സംഗതിയൊക്കെ കൊള്ളാം...പക്ഷേ എല്ലാ കൊടും വിശ്വാസികളേയും പോലെ
"നമ്മള്‍ എത്രയോ ഭാഗ്യവാന്മാര്‍..."എന്നു പ്രതികരിക്കുമ്പോള്‍ അയ്യേ......എന്നു തോന്നുന്നു.
ദൈവം മനസ്സില്‍ പോലുമങ്ങനെ കരുതാന്‍ വഴിയില്ല.യുക്തിവാദികളെയെന്താ അവിടുന്ന് തവിടു കൊടുത്തു വാങ്ങിയതാണോ?.

സഞ്ചാരി @ സഞ്ചാരി said...

കാവാലന്‍,

:) ദാനം കിട്ടിയാല്‍ ഭാഗ്യം എന്ന് പറയുന്നത് ഞങ്ങളുടെ ഒരു ശൈലിയാണ്. ദൈവത്തെ ‘അറിയാന്‍’ ഭാഗ്യം കിട്ടി എന്നേ ഉദ്ദേശിച്ചൊള്ളൂ. അവിടെ ഒരു യുക്തി -വിശ്വാസി വിവേചനം കരുതിയതല്ല. ഒരു യഥാര്‍ത്ഥ യുക്തിവാദിക്കേ യഥാര്‍ത്ഥ വിശ്വാസിയാകാന്‍ കഴിയൂ എന്നതാണ് എന്റെ ബോധ്യം.

ഇങ്ങനേയും മറ്റുള്ളവര്‍ ചിന്തിക്കാം എന്ന് ചൂണ്ടി കാണിച്ചതിനു നന്ദി.

സഞ്ചാരി @ സഞ്ചാരി said...

ശ്രീ കാപ്പിലാന്റെ ‘കുരിശിന്റെ വഴി’ വളരെ അര്‍ത്ഥവത്തായി തോന്നി, എനിക്കൊരു പാഠവും. അതിവിടെ .

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Celular, I hope you enjoy. The address is http://telefone-celular-brasil.blogspot.com. A hug.

AJO JOSEPH THOMAS said...

"The saying is sure and worthy of full acceptance, that CHRIST JESUS CAME INTO THE WORLD TO SAVE SINNERS".
(I Timothy 1 : 15)

"God made everything and you can no more understand what he does than you understand HOW NEW LIFE BEGINS IN THE WOMB OF A PREGNANT WOMAN".
(Ecclesiates 11 : 5-6)
Sabhaprasangakan

“Do not bring on your own death by sinful actions. God didn’t invent death and when living creatures die, it gives him no pleasure”.
(The wisdom of Solomon 1 :12)

“No one can enter the Kingdom of God unless he is born of water and the Spirit. A person is born of physically of human parents, but he is born spiritually of the spirit.

The wind blows wherever it wishes; you hear the sound, but you don’t know where it comes from or where it is going. It is like that with everyone who is born of the Spirit”.
(John 3: 5-8)

“When he comes, he will prove to the people of the world that they are wrong about sin and about what is right and about God’s judgment”.
(John 16: 8)

“The helper, the Holy Spirit, whom the Father will send in my name, will teach you everything and make you remember all that I have told you”.
(John 14: 25)

"IT IS EASIER FOR HEAVEN AND EARTH TO PASS AWAY, THAN FOR ONE STROKE OF A LETTER IN THE LAW TO BE DROPPED". (Luke 16 : 17)
BEWARE OF THE SPIRIT OF APOSTASY

"Many will give up their faith at that time, they will betray one another and hate one another".
(Matthew 24 : 10)
http://www.thewordofgodisalive.blogspot.com/

Unknown said...

Homepagebrowse around here newsOur site this pageread the article