9/18/08

നന്ദി നിറഞ്ഞ മനസ്സോടെ

പ്രിയപ്പെട്ട ബൂലോഗകരെ,

ഒരുപാട്‌ നാളായി ബൂലോഗത്തില്‍ നിന്ന് വിട്ട്‌ നിന്നിട്ട്‌. മനപൂര്‍വ്വമല്ലായിരുന്നു, കഴിഞ്ഞ രണ്ട്‌ മാസമായി നമ്മുടെ സ്വന്തം കേരളമണ്ണിലാണ്‌. കുറേയേറെ യാത്രയും ധ്യാനവുമൊക്കെയായി തിരക്കിലായിരുന്നു.

ഒടുവില്‍, സഞ്ചാരി ഒരു പുരോഹിതനായി തിരിച്ചു വരുകയാണ്‌. അയ്യോ... ഒരു ഡീക്കനെ ഓടിച്ചിട്ട്‌ പേടിപ്പിക്കുന്ന ബൂലോഗത്ത്‌ അച്ചനായ എന്റെ അവസ്ഥ എന്താവുമെന്ന് എനിക്ക്‌ ഊഹിക്കാം. ഏന്തായാലും ഇത്രയും നാള്‍ നിങ്ങള്‍ പകര്‍ന്ന സ്നേഹമാണ്‌ എന്റെ ആത്മവിശ്വാസം.

നന്ദി പറയുകയാണ്‌ നിങ്ങളോരോരുത്തരോടും...

പുതിയ കാഴ്ച്ചപ്പാടുകള്‍ നല്‍കുന്നതിന്‌, തെറ്റുകള്‍ ചൂണ്ടികാണിക്കുന്നതിന്‌, സ്നേഹപൂര്‍വ്വം പ്രോത്സാഹിപ്പിക്കുന്നതിന്‌...

നമുക്കീയാത്ര ഇനിയും തുടരാം, പരസ്പരം നന്മകളും കുറവുകളും ചൂണ്ടികാണിച്ചു കൊണ്ട്‌.

എന്നെ ഞാനാക്കുന്നതില്‍ നിങ്ങള്‍ക്കുമുള്ള പങ്ക്‌ ഒരിക്കല്‍ കൂടെ ഏറ്റുപറഞ്ഞുകൊണ്ട്‌, സസ്നേഹം,

സഞ്ചാരി

6 comments:

Anonymous said...

അല്ലയൊ സഞ്ചാരീ........തങ്കള്‍ ഒരു മലയളീയണ് എന്നു മനസ്സിലായ്. പക്ഷെ അറീയാന്‍ താല്പര്യം തങ്കള്‍ ഏതു മത മനുഷ്യ നാണ് എന്നതാണ്. അറിയിക്കാന്‍ താല്പര്യമുണ്ട് എങ്കില്‍ അറീയിക്കുക്.....ഒരു വിനീതനായ മറ്റൊരു സഞ്ചാരി....

വരവൂരാൻ said...

മനോഹരമായി എഴുതിയിരിക്കുന്നു, നല്ല സുഖമുള്ള വായന

siva // ശിവ said...

യാത്രകള്‍ തുടരൂ..

സഞ്ചാരി @ സഞ്ചാരി said...

പ്രിയ അനോണി... മതം മനുഷ്യനു വേണ്ടിയാണെന്നും മനുഷ്യന്‍ മതത്തിനു വേണ്ടിയല്ലാ എന്നും വിശ്വസിക്കുന്ന ഒരു ക്രെസ്തവ കത്തോലിക്കനാണ് ഞാന്‍.
നന്ദി വരവൂരാന്‍, ശിവ

AJO JOSEPH THOMAS said...

Dear Fr. Jaimon !

I'm very glad about the gift God given to you on 10.09.08 at 10.45 Am .

Jesus said to them again, "Peace be with you. As the Father sent me, so I sent you". Then he breathed on them and said, "Receive the Holy Spirit". (John 20 : 21-22)

I pray our father in heaven to shower his blessings upon you to accomplish his intentions through your hands.With Love, Ajo.

http://thewordofgodisalive.blogspot.com

Unknown said...

find more info Balenciaga Dolabuy browse this site click over here now browse around these guys look at this now