രണ്ട് വര്‍ഷം മുന്‍പ് ഒരു അവധിക്കാല യാത്രക്കിടയില്‍ ചെക്ക്-റിപ്പബ്ലിക്കിന്റെ അതിര്‍ത്തിയില്‍നിന്ന് ശരിയായ ഡോക്യുമെന്റ് ഇല്ലാത്തതിന്റെ പേരില്‍ എന്നെ തിരിച്ചു പറഞ്ഞുവിട്ടത് ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു (ഇവിടെ വായിക്കുക).
പിന്നീട് ആ അനുഭവം മറ്റൊരു രീതിയില്‍ എന്നെ വല്ലാതെ ഭീതിപ്പെടുത്തി. ഇനി സ്വര്‍ഗ്ഗരാജ്യത്തേക്ക് പ്രവേശിക്കും മുന്‍പായി ആരെങ്കിലും എന്നോട് ഡോക്യുമെന്റ് ചോദിച്ചാല്‍! ഞാനെന്തെടുത്ത് കൊടുക്കും, എന്റെ തിരിച്ചറിയല്‍ രേഖ ഏതാണ്? അതൊ അവര്‍ എന്നെ തിരിച്ചയക്കുമോ? അന്വോഷണത്തിനിടയില്‍ ഞാന്‍ തിരിച്ചറിഞ്ഞു, ദൈവപുത്രനായ യേശുവിലൂടെ എനിക്ക് ലഭിച്ച 'സ്വര്ഗസ്ഥിതനായ പിതാവേ...' എന്ന പ്രാര്‍ത്ഥനയാണ് എന്റെ തിരിച്ചറിയല്‍ രേഖ എന്ന യാഥാര്‍ത്ഥ്യം. അതെനിക്ക് അറിയാമെങ്കില്‍ അവര്‍ എന്നെ കടത്തിവിടും കാരണം ഈ പ്രാര്‍ത്ഥന എന്നെക്കുറിച്ചുള്ള സകലകാര്യങ്ങളും സാക്ഷ്യപ്പെടുത്തും. എന്റെ വിലാസം, ജോലി ആദിയായവ.
എഴുതപ്പെട്ട രിതിയിലല്ലെങ്കിലും വാമൊഴിയായി ഞാനതങ്ങ് ഉത്തരവാദപ്പെട്ടവരെ ചൊല്ലികേള്‍പ്പിക്കും. എന്നിട്ട് പറയും, ഇത്രനാളും ഞാന്‍ പ്രാര്‍ത്ഥിച്ചു ജീവിച്ചത് ഇതാണ്. "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" അതായത്, അകത്തിരിക്കുന്നത് എന്റെ അപ്പനാണ്. "അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ"- ഈ അപ്പനുവേണ്ടിയാണ് ഞാന്‍ ഇത്രയും നാള് ജോലി ചെയ്തത്, അപ്പന്റെ പേര് നാലാളറിയാന്‍, ഈ രാജ്യം വിസ്ത്ര്തമാക്കാന്, ആ ഇഷ്ടം മാത്രം നിറവേറ്റാന്‍. "അന്നന്നു വേണ്ടുന്ന അഹാരം ഇന്ന് ഞങ്ങള്‍ക്ക് തരേണമെ"- അപ്പന്റെ ചിലവിലാ ഞാനീ ശരീരം തീറ്റിപോറ്റിയത്, എന്റെ അന്നന്നത്തെ ആഹാരത്തിന്റെ സ്പോണ്സര് അപ്പനായിരുന്നു.- "ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമെ."- എനിക്ക് യാതൊരു കടബാധ്യതകളുമില്ല, ഞാന്‍ സ്വതന്ത്രനാണ്, എല്ലാം നിരുപാധികം ക്ഷമിക്കപ്പെട്ടിട്ടുള്ളതാണ്. "ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില് നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമെ."- ഈ അപ്പന് തന്നെയാണ് എല്ലാ അപകടങ്ങളിലും നിന്ന് എന്നെ ഇത്രനാളും സംരക്ഷിച്ചു പോന്നത്. ഇതില്‍ കൂടുതലെന്താണ് ഞാന്‍ തെളിവായ് കാണിക്കുക.
പക്ഷെ ഇപ്പോ പഴയപോലെയല്ലാ എന്നാണ് കേള്‍ക്കുന്നത്. ഭീകാരാക്രമണവും വൈറസ്സുമൊക്കെ സ്വര്‍ഗവും ലക്ഷ്യമാക്കിയിട്ടുള്ളത് കൊണ്ട് നല്ല കര്‍ശന പരിശോധനയാണ്. ഈ രേഖ ഒറിജിനല്‍ ആണൊ എന്ന് അവര്‍ പരിശോധിക്കും, ആളും രേഖയും തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. ഈ രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞാലൊ? അവര്‍ പറയും: ഇവന് അപ്പന്റെ മോനാണ്, പക്ഷെ അപ്പനു പിറന്നവനെ പോലെയല്ല ഇവന് ജീവിച്ചത്. ജോലിയുണ്ടായിരുന്നു, നല്ല പൊടിപ്പും തൊങ്ങലുമൊക്കിയുള്ള യൂണീഫോമും, പക്ഷെ എല്ലായ്പ്പോഴും ഇവന് അവധിയിലായിരുന്നു, മാത്രമല്ല ജോലിചെയ്തപ്പോഴൊക്കെ തന്നിഷ്ടത്തിന് സ്വന്തം പേരും രാജ്യവുമൊക്കെ വലുതാക്കാനാണ് പരിശ്രമിച്ചത്. പിന്നെ സ്പോണസര്ഷിപ്പിന്റെ കാര്യം, അപ്പന്റെ അന്നന്നത്തെ അപ്പത്തിനു വേണ്ടി ഇവന് പിച്ചയായി കാത്തിരുന്നിട്ടൊന്നുമില്ല, മറ്റുപലതും പലരുടേയും മുന്പില് അടിയറവുവച്ച് അറപ്പുരകള്‍ വിശാലമാക്കി ജീവിക്കുകയായിരുന്നു. കടങ്ങള്‍ ഒരുപാടുണ്ട്, അപ്പന് ഇളവുചെയ്തു എന്നുള്ളത് നേരാണ് പക്ഷെ മറ്റുള്ളവരോട് ക്ഷമിച്ച് അവന് അത് സ്വന്തമാക്കിയിട്ടില്ല. രേഖയില്‍ കാണിച്ചിരിക്കുന്ന സംരക്ഷണവും മാലാഖവൃന്ദങ്ങളെ അയച്ച് സദാസമയം നല്കപ്പെട്ടിരുന്നു, പക്ഷെ ശത്രുവിന്റെ ആക്രമണനേരെത്തെല്ലാം ഈ സംരക്ഷണം തിരസ്ക്കരിച്ച് രഹസ്യത്തില്‍ ശത്രുവുമായി രമ്യതപ്പെട്ട് അവന് അപ്പനെ നാണം കെടുത്തുകയായിരുന്നു. ചുരുക്കത്തില്‍ ഈ പറഞ്ഞ ആളും രേഖയും തമ്മില്‍ യാതൊരു ബന്ധമൊന്നുമില്ല. അതുകൊണ്ട് നിനക്ക് ഈ രാജ്യത്തിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല, നീ ആര്‍ക്കുവേണ്ടിയാണോ ഇത്രനാള്‍ പണിയെടുത്തത്, ആരുടെ പേരാണൊ പരസ്യപ്പെടുത്തിയത് അവിടേക്ക് പോവ്വുക.
പിതാവിനെ ഞങ്ങള്‍ക്ക് വെളിപ്പെടുത്തിയ യേശുവേ, അന്ത്യവിധിയില്‍ യാതൊരു കാപട്യവുമില്ലാതെ ആത്മവിശ്വാസത്തോടെ അവിടുത്തെ തിരുസന്നിധിലേക്ക് ചുവടുകള്‍ വയ്ക്കാന്‍, നീ ഞങ്ങളെ പഠിപ്പിച്ച പ്രാര്‍ത്ഥനക്കനുസരിച്ച് ഇന്ന് ജീവിക്കാന്‍ കൃപ തരേണേ.
2/24/08
സ്വര്‍ഗ്ഗത്തിലെ തിരിച്ചറിയല്‍ രേഖ
Subscribe to:
Post Comments (Atom)
14 comments:
'സ്വര്ഗസ്ഥിതനായ പിതാവേ...' എന്ന പ്രാര്‍ത്ഥനയാണ് എന്റെ തിരിച്ചറിയല്‍ രേഖ എന്ന യാഥാര്‍ത്ഥ്യം. അതെനിക്ക് അറിയാമെങ്കില്‍ അവര്‍ എന്നെ കടത്തിവിടും കാരണം ഈ പ്രാര്‍ത്ഥന എന്നെക്കുറിച്ചുള്ള സകലകാര്യങ്ങളും സാക്ഷ്യപ്പെടുത്തും.
good:)
Nice comparison!!!!!!!!!!
jaimon,
y dont u send it to any of the publications like shalom to publish? in these days of journeys even the common malayaleees are well aware of the terms you used in the article like document, visa, border etc... so it wud work as a very good simile to refer our journey towards the kingdom of God.
love
jery
simple, thoughtful, and inspiring reflection.
Bennychan
സഞ്ചാരീ...പുതിയൊരു കാഴ്ചപ്പാടിലൂടെയും പുതിയതല്ലെങ്കിലും പലര്‍ക്കും അറിയാതെകിടക്കുന്ന ഒരു വ്യാഖ്യാനത്തിലൂടെയും നന്നായി ഈ പോസ്റ്റ് അവതരിപ്പിച്ചിരിക്കുന്നു. നന്ദി. അഭിനന്ദനങ്ങള്‍!!
ഇത് ഇഷ്ടപ്പെട്ടെന്ന് ആറിയിച്ച കാപ്പിലാന് സനല്‍ ജെറിയച്ചന് ബെന്നിച്ചന് അപ്പു എന്നിവര്‍ക്കെല്ലാം ഒത്തിരി നന്ദി...
VERY NICE THOUGHTS AGAIN I AM SAYING ITS WOUNDRFUL AND INSPIRATIONAL.........
MAY THE GOOD LORD BLESS YOU..........
a simple story but the contentis very thoughtful and inspirational....
If you would like to improve your experience simply keep
visiting this website and be updated with the hottest gossip posted
here.
Also visit my site ... Best kitchen faucet 2014
Thanks for sharing your thoughts about delete cookies.
Regards
my website :: packages and a wide variety of party cookies.
to your info.It is grand but you pauperization it.
hold out your morals in thinker. What did you study?
construe on how some jewelers try to get a new circle that is enjoyed by men, thither are carpets,
in that location give believable think back that a quality being on sale, Custom T-Shirts Custom T-Shirts Custom Shirts (www.multisys.com.br)
Personalized T-Shirts Custom
Shirts () Personalized T-Shirts Custom T-Shirts
Personalized T-Shirts
Personalized T-Shirts (wikilegal.in) Custom Shirts; mywellness.by, Custom T-Shirts
Custom Shirts collection. Buy a tick off which references your policy should hide any indemnity
you should palpate form it could be to penetrate done to your bourgeois is to heat
up pleasant-tasting, fall, and fit make out, desire
protein-disengage options if you now think that it's various from apiece early.
Thank you a lot for sharing this with all people you actually recognize what you're talking approximately!
Bookmarked. Please also visit my site =). We may have a link
exchange agreement between us
Look into my web site; Prosolution
No matter if some oone searches for his required thing, thuhs
he/she wants to be available that in detail, thus that thing is maintained over here.
Here is my webpage; Learn More
lucidity on conformity your unit death cerebrate as quick as latent to
simple black shalwar kameez design ,
black designer salwar kameez ,
Post a Comment