വഴിയിലൂടെ ഇടവകക്കാരയ എന്റെ സഹപാഠികള്‍ ഉള്‍പ്പെടെ ഒത്തിരി പേര്‍ പള്ളിയിലേക്ക് നടന്ന് വരുന്നുണ്ടായിരുന്നു. നാലാളെ കണ്ടപ്പോള്‍ എന്നിലെ അഹങ്കാരം നിറഞ്ഞ യുവത്വം വണ്ടിയുടെ ആക്സിലറേറ്ററിന്റെ പിടിയില്‍ തിരിഞ്ഞു...60...70...80, പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒരു കൊച്ചു വളവു തിരിഞ്ഞ ഉടനെ ഞാന്‍ കാണുന്നത് മറ്റൊരു പോക്കറ്റ് റോഡില്‍ നിന്നും കയറി വരുന്ന ഒരു ജീപ്പ് റോഡ് നിറച്ച് വളച്ചൊടിക്കുന്നു...ആലോചിക്കാന്‍ സമയമില്ല, മുന്നോട്ട് പോകാന്‍ ഇടമില്ല...കൈയ്യും കാലും ഒരെ സമയം ബ്രെയ്ക്കിലമര്‍ന്നു: 15 മീറ്ററോളം ചക്രങ്ങള്‍ തിരിയാതെ തന്നെ വണ്ടി മുന്‍പോട്ട് പോയി. വീണ്ടും ജീപ്പിലിടിക്കാതെ ബൈക്ക് വെട്ടിച്ചതിന്റെ ഫലമായി റോഡിന് വലതുവശത്തെ കരിങ്കല്‍ മതിലില്‍ ഞാനും ബൈക്കും ഒരുമിച്ച് ...ഠപ്പേ...(സിനിമയിലായിരുന്നെങ്കില്‍ അടുത്ത സീന്‍ ഭിത്തിയില്‍ മാലയിട്ടിരിക്കുന്ന എന്റെ പടമായിരുന്നേനെ). അതെ ജീപ്പില്‍ തന്നെ ഉടനെ എന്നെ ഹോസ്പിറ്റലില്‍ എത്തിച്ചു. എന്തായാലും നിസ്സാര പരിക്കുകളെ അന്നുണ്ടായുള്ളു. തിരിച്ചു അവര്‍ എന്നെ വീട്ടിലെത്തിച്ചപ്പോഴേക്കും ഇതൊന്നുമറിയാതെ ചാച്ചന്‍ ബസ്സിന് പള്ളിയിലേക്ക് പോയിരുന്നു.
മുറിവിന്റെ നീറ്റല്‍ ഒരു വശത്ത്...ഇത്രയും നല്ല തീരുമാനമെടുത്തിട്ടും എന്നെ തള്ളി താഴെയിട്ട ദൈവത്തോടുള്ള(?) ദേഷ്യം മറുവശത്ത്. സമ്മിശ്രവികാരങ്ങള്‍ക്കിടയില്‍ ദൈവമൊന്നുമില്ല എന്ന് വരെ ചിന്തിച്ചു പോയി...എന്നാലും ധ്യാനാരൂപിയുടെ പ്രേരണയാലാകാം ആ സമയത്ത് ബൈബിള്‍ ഒന്ന് തുറന്ന് നോക്കാന്‍ തോന്നി; വീട്ടിലാണെങ്കില്‍ ആരുമില്ല, നാണക്കേട് കൂടാതെ ഞാന്‍ തുറന്ന് നോക്കിയപ്പോള്‍ കണ്ടത് സങ്കീര്‍ത്തനം 139: മനുഷ്യന്റെ ഓരോ ചലനവും തിരിച്ചറിയുന്ന ദൈവത്തെ വര്‍ണ്ണിക്കുന്നു...ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞത് ഞാനിന്നുമോര്‍ക്കുന്നു വേദന കൊണ്ടല്ല, മറിച്ച് വ്യക്തിപരമായി തിരുവചനത്തിലൂടെ എന്നോട് ദൈവം സംസാരിക്കുന്നത് പോലെ അനുഭവപ്പെട്ടത് കൊണ്ട്. എത്ര വലിയ പ്രാര്‍ത്ഥനാ തീരുമാനമെടുത്തവനായിട്ടും അടുത്ത നിമിഷം അഹങ്കാരത്തോടെ ബൈക്കില്‍ കുതിച്ചു പാഞ്ഞപ്പോള്‍ ദൈവത്തിന് എന്റെ മേലുള്ള നിയന്ത്രണം ഞാന്‍ നഷ്ടപ്പെടുത്തുകയായിരുന്നു. എന്നിട്ടും അവിടുന്ന് എന്നെ കാത്തുപരിപാലിച്ചു... അന്ന് ആ പെസ്സഹാത്തിരുന്നാളില്‍ എളിമയുടെ ആവശ്യകത എന്നെ ഓര്‍മ്മിപ്പിച്ചു... തെറ്റുകള്‍ ആവര്‍ത്തിച്ചിട്ടും ഇന്നും കാരുണ്യത്തോടെ എന്നെ വീണ്ടും അനുഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു.
പിന്നീട് വണ്ടി വേഗത്തില്‍ ഓടിക്കണം എന്ന് തോന്നുമ്പോള്‍ ഒരിക്കല്‍ ബൈക്കിനു പുറകില്‍ ഇരുന്ന് ചാച്ചന്‍ പറഞ്ഞത് ഓര്‍ക്കാറുണ്ട്, "ജയാ...വണ്ടി വേഗത്തില്‍ പോകുന്നത് അതിന്റെ എന്‍ജിന്റെ മിടുക്കാണ്, ആര് ആക്സിലറേറ്റര്‍ കൊടുത്താലും അത് വേഗത്തില്‍ പോകും, അത്മനിയന്ത്രണത്തോടെ അതിനെ ഓടിക്കുക എന്നതാണ് നിന്റെ മിടുക്ക്."
7 comments:
chetta,
Its very nice to go through ur god eperience. oru kulirkattu pole oru snehanubhavam unarthunnu.
Of course there are some experiences that make us open our eyes.REally lucky are those people who get lot of experience in the life.Im sure that experice might have helped you.I also learn something from the experience.Continue inspiring!!!
chettai...sundaramayaormakal..alle.
very good.vinayam namme vijayathilekunayikate.eniyum anubavagal ezhuthu.vayikunavarkku prachodanamakate.
VERY NICE EXPERINCE
THANK YOU SO MUCH FOR SHARING WITH US
THANK YOU SO MUCH.............
its very nice to hear ur experience....eniyum nalla anubhavangal panku vaikoo....
its very nice to hear ur experience....eniyum nalla anubhavangal panku vaikoo....
stitching orders ,
tailoring factory uniform ,
look at this now replica louis vuitton helpful hints high quality designer replica important link web link
Post a Comment