പണ്ട് സ്കൂളില്‍ കേട്ട ഒരു സാരോപദേശ കഥയാണ് 'കുരങ്ങച്ചനും മുതലച്ചാരും'. മുതലച്ചാരുടെ ക്ഷണപ്രകാരം നദിക്ക് അക്കരെയുള്ള മുതലച്ചാരുടെ വീട്ടീലേക്ക് വിരുന്നിന് പോകുന്ന കുരങ്ങച്ചന്. പക്ഷെ, കുരങ്ങനേയും കൊണ്ട് നദിയുടെ മധ്യഭാഗത്തെത്തുമ്പോള്‍ തന്റെ ഭാര്യക്ക് കുരങ്ങന്റെ ഹൃദയം വേണമെന്ന ആഗ്രഹം മുതലച്ചാര് വെളിപ്പെടുത്തുന്നു. ബുദ്ധിമാനായ കുരങ്ങച്ചന് തന്റെ ഹൃദയം മരക്കൊമ്പിലെ പൊത്തില്‍ വച്ചിട്ടാണ് പോന്നതെന്ന് മുതലച്ചാരെ പറഞ്ഞ് പറ്റിച്ച് രക്ഷപെടുന്നതാണ് കഥാസംഗ്രഹം. ബലിയര്‍പ്പണത്തിന് ഒരുക്കമായി ധ്യാനിച്ച വേളയില്‍ മനസ്സില്‍ തെളിഞ്ഞത് ഈ കഥ. കഥയിലെ കുരങ്ങനിലേക്ക് മാത്രം ശ്രദ്ധചെലുത്തിയപ്പോള്‍ ആ ബുദ്ധിമാനായ കുരങ്ങച്ചന് ഞാന്‍ തന്നെയല്ലേ എന്നൊരു വീണ്ടുവിചാരം. കഥയിലെ കുരങ്ങച്ചന് രക്ഷപ്പെടാന്‍ വേണ്ടി തന്റെ ഹൃദയം മരപൊത്തില്‍ വച്ചിരിക്കുകയാണെന്ന് നുണ പറഞ്ഞതെങ്കില്‍ ഞാന്‍ 'രക്ഷ'പ്പെടാതിരിക്കാന്‍ യഥാര്‍ത്ഥമായി ഹൃദയം മാറ്റിവച്ചിരിക്കുന്നു. അക്കരകിടന്നാലേ നിത്യരക്ഷയുടെ വിരുന്നുണ്ണാനാവൂ എന്ന സത്യം ഞാന്‍ ബോധപൂര്‍വ്വം വിസ്മരിക്കുന്നു. എന്നെ അക്കരകടത്തുന്നയാളിന്റെ നിബന്ധനയൊന്ന് മാത്രം; എന്റെ ഹൃദയം. പക്ഷെ, എന്റെ ഹൃദയാഭിലാഷങ്ങളില്‍ അക്കരകടക്കുക എന്നതിനുപരിയായി മറ്റു പലതും കയറികൂടിയിരിക്കുന്നതു കൊണ്ട് അതങ്ങ് പൂര്‍ണ്ണമനസ്സോടെ വിട്ടുകൊടുക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ എവിടെയാണ് എന്റെ ഹൃദയം? അത് മോഹാഭിലാഷങ്ങളുടെ മാമരകൊമ്പിലാണ്. എനിക്ക് അത് നേടണം, ഇത് വാങ്ങണം, ഞാന്‍ എന്തൊക്കെയൊ ആണ്, ഇനിയും എന്തൊക്കയോ ആകണം എന്നിങ്ങനെ തുടരുന്നു ആ അഭിലാഷപട്ടിക. പിന്നീട് യഥാര്‍ത്ഥ ജീവിതത്തില്‍ ഇതിലൊന്നും നേടാനായില്ലല്ലോ, ഒന്നുമാകില്ലല്ലോ എന്ന തിരിച്ചറിവിനെ തുടര്‍ന്ന് നിരാശനാകുന്നു. ഒടുവില്‍ ദേവാലയശരണം. അവിടെ മേല്‍പ്പറഞ്ഞ ജഡിക ആഗ്രഹങ്ങള്‍ ഒന്നുമല്ല പ്രധാനം എന്ന 'കേട്ടറിവില്‍' വെറുതെ ആശ്വാസം കൊള്ളുന്നു. ഒന്നുമില്ലാത്തത്, ഒന്നുമാകാത്തത് തന്റെ എളിമയാണെന്ന് വികാരം കൊള്ളുന്നു... ആഹാ...ഓഹോ... എന്തൊരു 'മനശാന്തി'. ഒരുപക്ഷെ, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ മാര്‍ക്സിയന്‍ ആശയം ജീവിച്ചു കാണിക്കുന്നത് ഈ നിമിഷങ്ങളില്‍ ആണെന്ന് തോന്നുന്നു. യഥാര്‍ത്ഥമല്ലാത്ത ഈ വൈകാരികത ഒരല്‍പ്പം കഴിയുമ്പോള്‍ നീര്‍ക്കുമിള പോലെ ഇല്ലാതാകുന്നു. ദേവാലയം ലക്ഷ്യസ്ഥാനത്തേക്കുള്ള ജീവിതയാത്രയുടെ ആരംഭസ്ഥലമാണെന്നത് പലപ്പോഴും മറക്കുന്നു. വീണ്ടും യഥാര്‍ത്ഥ ഹൃദയം എവിടെ വച്ചിട്ട് പോന്നുവോ അവിടേക്ക് പിന്തിരിയുന്നു. വീണ്ടും ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍, അവ നേടാനുള്ള മല്‍പ്പിടുത്തം. വീണ്ടും ചില തോന്നലുകള്‍, പിന്നേയും ദേവാലയ ശരണം, തിരിച്ചു പോക്ക്... ജീവിതം അങ്ങനെ തുടരുന്നു. പക്ഷെ, എല്ലായ്പ്പോഴും ഒന്ന് മാത്രം മാറുന്നില്ല; ആഗ്രഹാഭിലാഷങ്ങളുടെ മരപൊത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഹൃദയം. പ്രിയ കുരങ്ങച്ചാ, ചുമ്മാ മരക്കൊമ്പില്‍ വാലും ചുരുട്ടി ചുറ്റിക്കളിക്കാതെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിവാ. എന്ന് നീ നിന്റെ ഹൃദയം കൊണ്ട് അക്കര കടക്കാന്‍ വരുന്നുവോ, ബലിയായ് സമര്‍പ്പിക്കുന്നുവോ, അന്ന് നീ മയക്കത്തില്‍ നിന്നുണരും, അപ്പോള്‍ നിത്യജീവതത്തിലേക്കുള്ള യാത്ര നിനക്ക് ആരംഭിക്കാം.
6/2/08
മുതലച്ചാരും കുര'ങ്ങച്ചനും'
Subscribe to:
Post Comments (Atom)
6 comments:
ഇപ്പോള്‍ കുരങ്ങന് മാരെ മുതലകള്‍ ചങ്ങാതികള്‍ ആക്കാറില്ല.പുതിയ മുതലകള്‍ക്ക് പഴയ കഥ അറിയാം.കുരങ്ങന്മാര്ക്കും.ഇപ്പോള്‍ കുരങ്ങന്മാര് കഴിക്കുന്ന വിഷക്കൂട്ടുകള്‍ അടങ്ങിയ പഴങ്ങള്‍.അവരുടെ ഹ്യദയങ്ങളും വിഷമയമായിരുക്കുന്നു.ഇനി ഒരു മുതലയുടെ ഭാര്യയും ആ ഹ്യദയം കൊതിക്കാതിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
നന്ദി
കഥയുടെ മറുഭാഗത്തിന് പുതിയ അര്‍ത്ഥതലം നല്‍കിയതിന് നന്ദി.
കഥക്കുപരിയായി ഞാന്‍ ചിന്തിക്കുന്നത് എന്റെ കടത്തുകാരന്റെ മുന്നേകൂട്ടിയുള്ള നിബന്ധനയാണ്. എന്റെ ഹൃദയം വിഷമയമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ അവന് അത് ആവശ്യപ്പെടുന്നത് പോലെ...
അത് ഉപാധികളില്ലാതെ സ്വീകരിക്കുക വഴി അവന് സ്വയം ജീവത്യാഗം ചെയ്യേണ്ടിവരും എന്നുമറിയാമായിരുന്നു... എന്നിട്ടും!
ചുരുക്കത്തില്‍, മലീമസമായ മനുഷ്യകുരങ്ങുകളുടെ ഹൃദയങ്ങളും, അവരെ അക്കരെ കടത്താനായുള്ള ക്രിസ്തുവിന്റെ ഹൃദയം പിളര്‍ന്നുള്ള ജീവത്യാഗവും പുതിയ ചിന്തകള്‍ക്ക് വഴി തെളിക്കുന്നു...
ഒരിക്കല്‍ കൂടി നന്ദി ജോക്കര്‍
i think u support evolutin theory
It's going to be finish of mine day, except before end I
am reading this great piece of writing to improve my knowledge.
my page; hay day hack
I am reading this great piece of writing to improve my knowledge.
readymade salwar suits wholesale online ,
salwar catalogue ,
h8s86l6d60 u2l64n4b50 h0n76q1b38 f3b28n4h71 m3d68a1y01 e6n93e8n04
Post a Comment