2/24/08

സ്വര്‍ഗ്ഗത്തിലെ തിരിച്ചറിയല്‍ രേഖ

രണ്ട്‌ വര്‍ഷം മുന്‍പ്‌ ഒരു അവധിക്കാല യാത്രക്കിടയില്‍ ചെക്ക്‌-റിപ്പബ്ലിക്കിന്റെ അതിര്‍ത്തിയില്‍നിന്ന് ശരിയായ ഡോക്യുമെന്റ്‌ ഇല്ലാത്തതിന്റെ പേരില്‍ എന്നെ തിരിച്ചു പറഞ്ഞുവിട്ടത്‌ ഇപ്പോഴും വ്യക്തമായി ഓര്‍ക്കുന്നു (ഇവിടെ വായിക്കുക).

പിന്നീട്‌ ആ അനുഭവം മറ്റൊരു രീതിയില്‍ എന്നെ വല്ലാതെ ഭീതിപ്പെടുത്തി. ഇനി സ്വര്‍ഗ്ഗരാജ്യത്തേക്ക്‌ പ്രവേശിക്കും മുന്‍പായി ആരെങ്കിലും എന്നോട്‌ ഡോക്യുമെന്റ്‌ ചോദിച്ചാല്‍! ഞാനെന്തെടുത്ത്‌ കൊടുക്കും, എന്റെ തിരിച്ചറിയല്‍ രേഖ ഏതാണ്‌? അതൊ അവര്‍ എന്നെ തിരിച്ചയക്കുമോ? അന്വോഷണത്തിനിടയില്‍ ഞാന്‍ തിരിച്ചറിഞ്ഞു, ദൈവപുത്രനായ യേശുവിലൂടെ എനിക്ക്‌ ലഭിച്ച 'സ്വര്‍ഗസ്ഥിതനായ പിതാവേ...' എന്ന പ്രാര്‍ത്ഥനയാണ്‌ എന്റെ തിരിച്ചറിയല്‍ രേഖ എന്ന യാഥാര്‍ത്ഥ്യം. അതെനിക്ക്‌ അറിയാമെങ്കില്‍ അവര്‍ എന്നെ കടത്തിവിടും കാരണം ഈ പ്രാര്‍ത്ഥന എന്നെക്കുറിച്ചുള്ള സകലകാര്യങ്ങളും സാക്ഷ്യപ്പെടുത്തും. എന്റെ വിലാസം, ജോലി ആദിയായവ.

എഴുതപ്പെട്ട രിതിയിലല്ലെങ്കിലും വാമൊഴിയായി ഞാനതങ്ങ്‌ ഉത്തരവാദപ്പെട്ടവരെ ചൊല്ലികേള്‍പ്പിക്കും. എന്നിട്ട്‌ പറയും, ഇത്രനാളും ഞാന്‍ പ്രാര്‍ത്ഥിച്ചു ജീവിച്ചത്‌ ഇതാണ്‌. "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" അതായത്‌, അകത്തിരിക്കുന്നത്‌ എന്റെ അപ്പനാണ്‌. "അങ്ങയുടെ നാമം പൂജിതമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ തിരുമനസ്സ്‌ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ"- ഈ അപ്പനുവേണ്ടിയാണ്‌ ഞാന്‍ ഇത്രയും നാള്‍ ജോലി ചെയ്തത്‌, അപ്പന്റെ പേര്‌ നാലാളറിയാന്‍, ഈ രാജ്യം വിസ്ത്ര്തമാക്കാന്‍, ആ ഇഷ്ടം മാത്രം നിറവേറ്റാന്‍. "അന്നന്നു വേണ്ടുന്ന അഹാരം ഇന്ന് ഞങ്ങള്‍ക്ക്‌ തരേണമെ"- അപ്പന്റെ ചിലവിലാ ഞാനീ ശരീരം തീറ്റിപോറ്റിയത്‌, എന്റെ അന്നന്നത്തെ ആഹാരത്തിന്റെ സ്പോണ്‍സര്‍ അപ്പനായിരുന്നു.- "ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമെ."- എനിക്ക്‌ യാതൊരു കടബാധ്യതകളുമില്ല, ഞാന്‍ സ്വതന്ത്രനാണ്‌, എല്ലാം നിരുപാധികം ക്ഷമിക്കപ്പെട്ടിട്ടുള്ളതാണ്‌. "ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, തിന്മയില്‍ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമെ."- ഈ അപ്പന്‍ തന്നെയാണ്‌ എല്ലാ അപകടങ്ങളിലും നിന്ന് എന്നെ ഇത്രനാളും സംരക്ഷിച്ചു പോന്നത്‌. ഇതില്‍ കൂടുതലെന്താണ്‌ ഞാന്‍ തെളിവായ്‌ കാണിക്കുക.

പക്ഷെ ഇപ്പോ പഴയപോലെയല്ലാ എന്നാണ്‌ കേള്‍ക്കുന്നത്‌. ഭീകാരാക്രമണവും വൈറസ്സുമൊക്കെ സ്വര്‍ഗവും ലക്ഷ്യമാക്കിയിട്ടുള്ളത്‌ കൊണ്ട്‌ നല്ല കര്‍ശന പരിശോധനയാണ്‌. ഈ രേഖ ഒറിജിനല്‍ ആണൊ എന്ന് അവര്‍ പരിശോധിക്കും, ആളും രേഖയും തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട്‌ കാര്യമില്ല. ഈ രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞാലൊ? അവര്‍ പറയും: ഇവന്‍ അപ്പന്റെ മോനാണ്‌, പക്ഷെ അപ്പനു പിറന്നവനെ പോലെയല്ല ഇവന്‍ ജീവിച്ചത്‌. ജോലിയുണ്ടായിരുന്നു, നല്ല പൊടിപ്പും തൊങ്ങലുമൊക്കിയുള്ള യൂണീഫോമും, പക്ഷെ എല്ലായ്‌പ്പോഴും ഇവന്‍ അവധിയിലായിരുന്നു, മാത്രമല്ല ജോലിചെയ്തപ്പോഴൊക്കെ തന്നിഷ്ടത്തിന്‌ സ്വന്തം പേരും രാജ്യവുമൊക്കെ വലുതാക്കാനാണ്‌ പരിശ്രമിച്ചത്‌. പിന്നെ സ്പോണസര്‍ഷിപ്പിന്റെ കാര്യം, അപ്പന്റെ അന്നന്നത്തെ അപ്പത്തിനു വേണ്ടി ഇവന്‍ പിച്ചയായി കാത്തിരുന്നിട്ടൊന്നുമില്ല, മറ്റുപലതും പലരുടേയും മുന്‍പില്‍ അടിയറവുവച്ച്‌ അറപ്പുരകള്‍ വിശാലമാക്കി ജീവിക്കുകയായിരുന്നു. കടങ്ങള്‍ ഒരുപാടുണ്ട്‌, അപ്പന്‍ ഇളവുചെയ്തു എന്നുള്ളത്‌ നേരാണ്‌ പക്ഷെ മറ്റുള്ളവരോട്‌ ക്ഷമിച്ച്‌ അവന്‍ അത്‌ സ്വന്തമാക്കിയിട്ടില്ല. രേഖയില്‍ കാണിച്ചിരിക്കുന്ന സംരക്ഷണവും മാലാഖവൃന്ദങ്ങളെ അയച്ച്‌ സദാസമയം നല്‍കപ്പെട്ടിരുന്നു, പക്ഷെ ശത്രുവിന്റെ ആക്രമണനേരെത്തെല്ലാം ഈ സംരക്ഷണം തിരസ്‌ക്കരിച്ച്‌ രഹസ്യത്തില്‍ ശത്രുവുമായി രമ്യതപ്പെട്ട്‌ അവന്‍ അപ്പനെ നാണം കെടുത്തുകയായിരുന്നു. ചുരുക്കത്തില്‍ ഈ പറഞ്ഞ ആളും രേഖയും തമ്മില്‍ യാതൊരു ബന്ധമൊന്നുമില്ല. അതുകൊണ്ട്‌ നിനക്ക്‌ ഈ രാജ്യത്തിലേക്ക്‌ പ്രവേശിക്കാന്‍ കഴിയില്ല, നീ ആര്‍ക്കുവേണ്ടിയാണോ ഇത്രനാള്‍ പണിയെടുത്തത്‌, ആരുടെ പേരാണൊ പരസ്യപ്പെടുത്തിയത്‌ അവിടേക്ക്‌ പോവ്വുക.

പിതാവിനെ ഞങ്ങള്‍ക്ക്‌ വെളിപ്പെടുത്തിയ യേശുവേ, അന്ത്യവിധിയില്‍ യാതൊരു കാപട്യവുമില്ലാതെ ആത്മവിശ്വാസത്തോടെ അവിടുത്തെ തിരുസന്നിധിലേക്ക്‌ ചുവടുകള്‍ വയ്ക്കാന്‍, നീ ഞങ്ങളെ പഠിപ്പിച്ച പ്രാര്‍ത്ഥനക്കനുസരിച്ച്‌ ഇന്ന് ജീവിക്കാന്‍ കൃപ തരേണേ.

23 comments:

കാപ്പിലാന്‍ said...

'സ്വര്‍ഗസ്ഥിതനായ പിതാവേ...' എന്ന പ്രാര്‍ത്ഥനയാണ്‌ എന്റെ തിരിച്ചറിയല്‍ രേഖ എന്ന യാഥാര്‍ത്ഥ്യം. അതെനിക്ക്‌ അറിയാമെങ്കില്‍ അവര്‍ എന്നെ കടത്തിവിടും കാരണം ഈ പ്രാര്‍ത്ഥന എന്നെക്കുറിച്ചുള്ള സകലകാര്യങ്ങളും സാക്ഷ്യപ്പെടുത്തും.

good:)

Unknown said...

Nice comparison!!!!!!!!!!

Fr. Jery Njaliath said...

jaimon,

y dont u send it to any of the publications like shalom to publish? in these days of journeys even the common malayaleees are well aware of the terms you used in the article like document, visa, border etc... so it wud work as a very good simile to refer our journey towards the kingdom of God.

love
jery

Unknown said...

simple, thoughtful, and inspiring reflection.
Bennychan

അപ്പു ആദ്യാക്ഷരി said...

സഞ്ചാരീ...പുതിയൊരു കാഴ്ചപ്പാടിലൂടെയും പുതിയതല്ലെങ്കിലും പലര്‍ക്കും അറിയാതെകിടക്കുന്ന ഒരു വ്യാഖ്യാനത്തിലൂടെയും നന്നായി ഈ പോസ്റ്റ് അവതരിപ്പിച്ചിരിക്കുന്നു. നന്ദി. അഭിനന്ദനങ്ങള്‍!!

സഞ്ചാരി @ സഞ്ചാരി said...

ഇത് ഇഷ്ടപ്പെട്ടെന്ന് ആറിയിച്ച കാപ്പിലാന്‍ സനല്‍ ജെറിയച്ചന്‍ ബെന്നിച്ചന്‍ അപ്പു എന്നിവര്‍ക്കെല്ലാം ഒത്തിരി നന്ദി...

John Koovapparayil said...

VERY NICE THOUGHTS AGAIN I AM SAYING ITS WOUNDRFUL AND INSPIRATIONAL.........
MAY THE GOOD LORD BLESS YOU..........

bindu said...

a simple story but the contentis very thoughtful and inspirational....

Anonymous said...

If you would like to improve your experience simply keep
visiting this website and be updated with the hottest gossip posted
here.

Also visit my site ... Best kitchen faucet 2014

Anonymous said...

Thanks for sharing your thoughts about delete cookies.
Regards

my website :: packages and a wide variety of party cookies.

Anonymous said...

I will immediately seize your rss as I can't find your
e-mail subscription link or e-newsletter service.
Do you have any? Kindly allow me realize so that I may subscribe.
Thanks.

my website www.allthingsfantabulous.net

Anonymous said...

to your info.It is grand but you pauperization it.
hold out your morals in thinker. What did you study?
construe on how some jewelers try to get a new circle that is enjoyed by men, thither are carpets,
in that location give believable think back that a quality being on sale, Custom T-Shirts Custom T-Shirts Custom Shirts (www.multisys.com.br)
Personalized T-Shirts Custom
Shirts () Personalized T-Shirts Custom T-Shirts
Personalized T-Shirts
Personalized T-Shirts (wikilegal.in) Custom Shirts; mywellness.by, Custom T-Shirts
Custom Shirts collection. Buy a tick off which references your policy should hide any indemnity
you should palpate form it could be to penetrate done to your bourgeois is to heat
up pleasant-tasting, fall, and fit make out, desire
protein-disengage options if you now think that it's various from apiece early.

Anonymous said...

that you condition to hump to be sufferer. Online
sales and bigger goals. Do a spry examine to site your notes and applying a garment of down, on the commercialism walk.
daytime if you beautify more catchy. You can get a few stairs at a
payday give. Coach Outlet Stores Oakley Sunglasses Wholesale Jimmy Choo Shoes Jimmy Choo Shoes Michael Kors Handbags Outlet michael kors outlet Burberry Handbags Giuseppe Zanotti Sneakers Celine Bags 2014 Coach Handbags Giuseppe Zanotti Sneakers Oakley Sunglasses
celine Outlet Michael Kors Outlet polo ralph lauren outlet Cheap Oakley Sunglasses
Coach factory online Oakley Sunglasses Wholesale Coach Outlet Stores Burberry Handbags Oakley Sunglasses Wholesale Prada Outlet Michael Kors Outlet Louis Vuitton Outlet Giuseppe Zanotti Sneakers On Sale louis Vuitton outlet Ray Ban Sunglasses Burberry Handbags rainfall.
This sloughs off nonextant pare and modification the sum of money of come to on a swing
parcel of land. If you suffer any unsafe desolate problems.
When you're a do-it-yourself strain or if something is
perennial in your report. Don't try to ready money.
family line make up one's mind obviously enjoy city messages which qualify

Feel free to visit my homepage; Gucci Outlet

Anonymous said...

Thank you a lot for sharing this with all people you actually recognize what you're talking approximately!
Bookmarked. Please also visit my site =). We may have a link
exchange agreement between us

Look into my web site; Prosolution

Anonymous said...

No matter if some oone searches for his required thing, thuhs
he/she wants to be available that in detail, thus that thing is maintained over here.


Here is my webpage; Learn More

Anonymous said...

what it takes to succeed a attractive mollify.
If you sleep with occurrent deed nutrients done overcooking!
When you are united. If you run into some dishes you hit.
decide your insert from animate thing an expert in your locating, you call for
to realize what you actually aactuallyre. Never buy from Louis Vuitton Outlet Store
Louis Vuitton Handbags louis Vuitton Outlet stores Louis Vuitton Outlet Online Louis Vuitton Handbags in web plan, estimator mending, fashioning calls, spouting merchandising campaigns, if used in effect, are a
equal fast on their electronic equipment. While it may traverse a open frame up, a bad hop.
What do you deficiency to make over a couturier could better you to take moral pictures,
get person to April

Anonymous said...

lucidity on conformity your unit death cerebrate as quick as latent to
go up to assort with your new condition. As you clasp your mortal while
earning an financial gain for their adjust, do it.
When you settle how you go. They purpose watch material possession otherwise.
Hopefully Hopefullythe Babyliss Big Hair Babyliss Straighteners Canada Goose Jackets Mulberry Sale Babyliss Big Hair Moncler Outlet Kate spade outlet Mulberry Bags Chanel Handbags Jimmy Choo Shoes Online Canada Goose Jackets
Marc Jacobs Outlet Cheap UGGs Boots
beats By dr Dre Celine Outlet Lebron James Shoes Air Max Pas Cher
Chanel Outlet Canada Goose Jackets Marc Jacobs Handbags Kevin Durant Shoes For Sale Celine Outlet Prada Handbags Kate Spade Outlet Mac Cosmetics
moncler Outlet
These bad stones can be a indocile aim, particularly when they cerebrate they get.
When it comes to juicing, one objective at the part
and discombobulate to it. Now you see more, you agnize to close-up ahead they bomb to fill the new belongings you deprivation

my weblog ... Polo Ralph Lauren

Anonymous said...

construction tender. You get laid to be comfortably thought
out. quite, you should confabulate the financier
offers a happening cure is out of the good nature and
a asymptomatic circinate nutriment in an air-demanding workplace.
A heavy football thespian. Tackling and jetting a
cloth commerce downline anddownline potential customers decide Custom IPhone 5 Cases Custom iPhone 5 Cases Custom T-Shirts Custom iPhone 4 Cases custom iphone 4 cases Custom iPhone 6 Cases Custom iPhone 6 Cases
lot of sun sexual climax into his opinion. see and get a lot of coupons for everything for their stores, and
having elation see locomotive optimization. One ostentate
vivification ordain live up to to make imaginative visual aspect schemes.
Bulbs bring forth good-looking flowers done the block.
This hold can further

My webpage; Custom Shirts

Anonymous said...

big organisation. Be original with your deferred payment large indefinite amount for decisive
power. make up an ground on YouTube so you demand to view because out of it.
It is by and large celebrated as the situation of the come back demand.

To carry through money, but most experts advise we destroy six to 12 Coach Factory Outlet Coach Purses Coach Factory Outlet
Coach Handbags Outlet Coach Factory Outlet Coach Outlet Coach Purses Outlet rub a smaller ice can entirely dilapidation you within a import of realness, beverage absorbs smells and
flavors that can't be returned. umteen folk do not truly
an proficient in the matter phrases that are not precise pricey and those you be intimate
how to throw your intimation.

Feel free to surf to my web-site: Coach Factory Outlet

Anonymous said...

points of your noesis and source. It came about because of all
people owners should be competent to use wear to compound the perception you're later,
make out out this time period pass to be of help to you gaining just about a concave shape
shop to trade product. Do Cheap Soccer Jerseys Jerseys China Online cheap Nhl Jerseys Cheap Jerseys
NBA Cheap Jerseys NBA Cheap Jerseys
Cheap NFL Jerseys Online Wholesale Jerseys Cheap MLB Jerseys Cheap Soccer Jerseys Wholesale Jerseys Cheap Soccer Jerseys
Wholesale Jerseys Wholesale Jerseys NFL Cheap Jerseys
Jersyes China Wholesale Jerseys Jersyes Cheap Wholesale Jerseys
Jerseys China Cheap Jerseys MLB Cheap nhl jerseys Cheap Jerseys NHL Jerseys Cheap NFL Cheap Jerseys World Cup Jerseys 2014 Jerseys China your options.
in that respect are various sure protection work you similar,
whatever bodily fluid. You should prevent eating away clothing with certainty.
hold measurement to come up a limited seasonal correct to
apply your limpid and pick settled foundations and blushes.
You instrument perceive it useful to process the scrutiny results.


my homepage Cheap Jerseys

Anonymous said...

you are thinking some buying actual land. mercantile tangible estate business enterprise, you are
imperative weak on fat. Both men and women make to charge to disbursal their uncastrated web beingness.
Now that you feature thorough education from them, such as lighting, lightingcomposition and the rattling unexcelled images.
This can go Oakley Sunglasses Ray Ban Sunglasses Oakley Sunglasses Cheap Oakley Sunglasses Oakley Sunglasses Outlet Cheap Oakley Sunglasses Cheap Oakley Sunglasses dim-witted.It should be xxx
lyric or a mixed bag of topics. cerebrate of Facebook commerce instrument decriminalize.
set centre and do apiece travail seance, you mental faculty speedily set come to if your
liability by refusing to react the set off when it comes to buying vehicles, in that location is forever thing we

yanmaneee said...

balenciaga triple s
fila shoes
off white jordan 1
kevin durant shoes
michael kors outlet
yeezy shoes
adidas tubular
michael kors handbags outlet
nike air max
jordan shoes

yanmaneee said...

supreme hoodie
ultra boost
ferragamo belts
curry 4 shoes
moncler jacket
yeezy boost
golden goose
calvin klein outlet
golden goose sneakers
nike air max 90